പുതിയ സിനിമകളുടെ അഡ്വാന്‍സില്‍ നിന്ന് രണ്ട് ലക്ഷം രൂപ; വാക്ക് പാലിച്ച്‌ സുരേഷ്ഗോപി

നിക്ക് പുതിയ സിനിമകളുടെ അഡ്വാന്‍സ് കിട്ടുമ്പോള്‍ അതില്‍ നിന്ന് രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് നല്‍കുമെന്ന സുരേഷ് ഗോപിയുടെ വാക്ക് വീണ്ടും പാലിക്കപെടുന്നു. ഇതുവരെ ഏകദേശം ആറ് ലക്ഷം രൂപ സുരേഷ് ഗോപി മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് നല്‍കിക്കഴിഞ്ഞു.മാജിക് ഫ്രെയിംസും ലിസ്റ്റിന്‍ സ്റ്റീഫനുമായി ചേര്‍ന്ന് ഒരുക്കുന്ന പുതിയ സിനിമയുടെ പ്രതിഫലത്തില്‍ നിന്നുള്ള തുകയാണ് സുരേഷ് ഗോപി മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റ് നാദിര്‍ഷയ്ക്ക് കൈമാറിയത്. മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ സംഘടനയുടെ ഉന്നമനത്തിനായി താന്‍ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തില്‍ നിന്നും 2 ലക്ഷം രൂപ സംഭവനയായി നല്‍കുമെന്ന് സുരേഷ് ഗോപി വാക്ക് പറഞ്ഞിരുന്നു.

അരുണ്‍ ‍വര്‍മ ആണ് ചിത്രത്തിന്റെ സംവിധാനം. കഴിഞ്ഞ വര്‍ഷം ഡിസംബറിലും പിന്നീട് ഈ വര്‍ഷം ഏപ്രില്‍ മാസം ഒറ്റക്കൊമ്പന്‍ സിനിമയുടെ അഡ്വാന്‍സ് തുകയില്‍ നിന്നും അദ്ദേഹം സഹായം കൈമാറിയിരുന്നു.

Top