ന്യൂഡല്‍ഹി: 45 പേരുടെ ജീവനെടുത്ത വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ ആകെയുള്ള സാമ്പത്തിക നഷ്ടം 25,000 കോടിരൂപയുടേതെന്ന് കണക്കുകള്‍.
ഡല്‍ഹിയിലെ ചേംബര്‍ ഓഫ് കൊമേഴ്സ് പദ്ധതിയുടെ പ്രാഥമിക കണക്കനുസരിച്ച് ഡല്‍ഹിയിലെ അക്രമങ്ങളില്‍ ആകെ നഷ്ടം 25,000 കോടിയുടേതാണെന്നാണ് വിലയിരുത്തുന്നത്.
കലാപത്തില്‍ വീടുകളും കടകളും വാഹനങ്ങളും ഉള്‍പ്പെടെ നിരവധി വസ്തുവകകള്‍ തകര്‍ന്നു.
മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 92 ഓളം വീടുകള്‍, 57 കടകള്‍, 500 വാഹനങ്ങള്‍, 6 ഗോഡൗണുകള്‍, 2 സ്‌കൂളുകള്‍, 4 ഫാക്ടറികള്‍, 4 മതസ്ഥലങ്ങള്‍ എന്നിവ കലാപത്തില്‍ കത്തിനശിച്ചു.
വടക്കുകിഴക്കന്‍ ഡല്‍ഹി അക്രമവുമായി ബന്ധപ്പെട്ട് 167 എഫ്ഐആറുകളാണ് ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.അക്രമങ്ങളുടെ പേരില്‍ 885പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.