പാലക്കാട് : പൊള്ളാച്ചിയില്‍ നിന്നും വിതരണത്തിനായി കൊണ്ടു വന്ന അഞ്ചു ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവത്തില്‍ രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ അറസ്റ്റില്‍.
രാജസ്ഥാന്‍ ബിക്കാനിയ സ്വദേശി രം രത്തന്‍ (25), സുസാന്‍ ഘട്ട് സ്വദേശി വികാസ്(20) എന്നിവരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് അറസ്റ്റു ചെയ്തത്. ശരീരത്തില്‍ ഒളിപ്പിച്ചാണ് പണം കൊണ്ടുവന്നത്. നടപടിക്രമങ്ങള്‍ക്കു ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി.