60,000 കോടിയിലധികം രൂപയുടെ നിക്ഷേപം ; ഇന്ത്യയില്‍ കാര്‍ നിര്‍മ്മാണം കുതിക്കുന്നു

ടുത്ത നാലു വര്‍ഷത്തില്‍ 60,000 കോടിയിലധികം രൂപയുടെ നിക്ഷേപവുമായി ഇന്ത്യന്‍ കാര്‍ നിര്‍മ്മാണ മേഖല.

ലോകത്ത് അതിവേഗം വളരുന്ന അഞ്ചാമത്തെ കാര്‍ വിപണിയായ ഇന്ത്യയിലെ കാര്‍ വിപണിയിലുള്ള വളര്‍ച്ചയാണ് കമ്പനികളെ കൂടുതല്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിക്കുന്നത്.

പുതിയ നിക്ഷേപങ്ങള്‍ എത്തുന്നതോടെ രാജ്യത്ത് പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്ന കാര്‍, വാന്‍, യൂട്ടിലിറ്റി വാഹനങ്ങള്‍ എന്നിവയുടെ എണ്ണം 13 മുതല്‍ 15 ലക്ഷം യൂണിറ്റു വരെ എത്തുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ 20,000 മുതല്‍ 25,000 പേര്‍ക്ക് അധികമായി തൊഴില്‍ ലഭിക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു.

മാരുതി സുസുക്കി, സുസുക്കി, കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ഉപ വിഭാഗമായ കിയ, ഫിയറ്റ്, ചില ചൈനീസ് കമ്പനികള്‍ തുടങ്ങിയവരാണ് ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താനൊരുങ്ങുന്നത്.

Top