പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് 67.87 കോടി രൂപ അനുവദിച്ചു ; കെ എന്‍ ബാലഗോപാല്‍

പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍ക്ക് തുക അനുവദിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 67.87 കോടി രൂപയാണ് അനുവദിച്ചതെന്ന് ധനമന്ത്രി അറിയിച്ചു.

പട്ടികജാതി വിഭാഗത്തിന് 15.76 കോടി രൂപയും പിന്നോക്ക വിഭാഗത്തില്‍ 43.33 കോടി രൂപയും, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ വിഭാഗത്തില്‍ 8.78 കോടി രൂപയുമാണ് അനുവദിച്ചത്.

Top