ചെന്നൈ: ആദായനികുതി വകുപ്പിന്റെ റെയ്ഡില്‍ ചെന്നൈയില്‍ വന്‍ കള്ളപ്പണ ശേഖരം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ശ്രീനിവാസ റെഡ്ഡി, പ്രേം എന്നിവരാണ് പിടിയിലായത്.
90 കോടി രൂപയും 100 പവന്‍ സ്വര്‍ണവും ഉള്‍പ്പെടുന്ന കള്ളപ്പണ ശേഖരമാണ് കണ്ടെത്തിയത്. ഇതില്‍ 70 കോടി രൂപയും പുതിയ നോട്ടുകളാണ്.
അണ്ണാ നഗര്‍, ടി നഗര്‍ എന്നിവിടങ്ങളിലെ ഇവരുടെ വീടുകളില്‍ പ്രത്യേകം ലോക്കറുണ്ടാക്കിയായിരുന്നു കള്ളപ്പണം സൂക്ഷിച്ചിരുന്നത്.
ആദായനികുതി വകുപ്പ് വീടുകളില്‍ മിന്നല്‍ പരിശോധന നടത്തിയതോടെയാണ് കള്ളപ്പണം പുറത്തുവന്നത്. നഗരത്തിലെ കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്തുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.