rs vimal facebook post

ഹാഭാരത കഥാപാത്രമായി പൃഥ്വിരാജ് മുഖ്യവേഷത്തിലെത്തുന്ന ‘കര്‍ണന്‍’ ഇന്ത്യയില്‍ ഇന്നേവരെ ഉണ്ടായിട്ടുള്ളതില്‍വെച്ച് ഏറ്റവും മുതല്‍മുടക്കുള്ള സിനിമയാവുമെന്ന് സംവിധായകന്‍ ആര്‍.എസ്.വിമല്‍.

വന്‍വിജയമായ ആദ്യചിത്രം ‘എന്ന് നിന്റെ മൊയ്തീന്‍’ പുറത്തിറങ്ങിയതിന്റെ ഒന്നാം വാര്‍ഷികവേളയിലാണ് ‘കര്‍ണന്റെ’ ബജറ്റിനെക്കുറിച്ചുള്ള വിമലിന്റെ വെളിപ്പെടുത്തല്‍.

300 കോടി ചിലവിട്ടാവും ‘കര്‍ണന്‍’ പൂര്‍ത്തിയാക്കുകയെന്ന് വിമല്‍ പറയുന്നു . ഇത് യാഥാര്‍ഥ്യമായാല്‍ ഇന്ത്യയില്‍ ഏറ്റവും ചിലവില്‍ നിര്‍മ്മിക്കപ്പെടുന്ന സിനിമയാവും ‘കര്‍ണന്‍’.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എന്ന് നിന്റെ മൊയ്തീന്‍ പുറത്തിറങ്ങിയിട്ട് നാളെ ഒരു വര്‍ഷം തികയുന്നു. ദുരിതങ്ങളുടെയും ദുരന്തങ്ങളുടെയും തടസങ്ങളുടെയും ഘോഷയാത്രക്കൊടുവില്‍ എവിടെയോ ഇരുന്ന് മഹാനായ മൊയ്തീന്‍ എന്നെ സഹായിച്ചു. മഹാജനങ്ങള്‍ അത് മഹാവിജയമാക്കി. ഇനി കര്‍ണന്‍.. ഏത് ദുരിതങ്ങളുടെ ഘോഷയാത്രയിലും എവിടെയോ ഇരുന്ന് കര്‍ണന്‍ എന്നെ സഹായിക്കുമെന്ന് ഉറപ്പുണ്ട്. കേട്ടുകേള്‍വി പോലെയല്ല, ഏകദേശം 300 കോടിയോളം രൂപ ചെലവിട്ടാണ് കര്‍ണന്‍ പൂര്‍ത്തിയാവുക. പോരാടി നേടുന്നതിന് ഒരു സുഖമുണ്ട്. നിങ്ങളുടെ സ്‌നേഹം പ്രതീക്ഷിച്ചുകൊണ്ട് കര്‍ണന്റെ കളത്തില്‍ ദൈവം എന്ന അത്ഭുതത്തെ കൂട്ടുപിടിച്ച് പോരാട്ടവീര്യത്തോടെ..

ആര്‍.എസ്.വിമല്‍

Top