ന്യൂഡല്‍ഹി :രണ്ടായിരം രൂപവരെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സേവന നികുതി ഒഴിവാക്കി. ക്രെഡിറ്റ് ,ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ക്കാണ് സേവനനികുതിയില്‍ നിന്ന് ഇളവു നല്‍കിയത്.
നോട്ട് അസാധുവാക്കലിന് ശേഷം രാജ്യത്തു കറന്‍സി രഹിത സമ്പദ് വ്യവസ്ഥ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.