തിരുവനന്തപുരം: തിങ്കളാഴ്ച രാവിലെ നടക്കുന്ന യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ചയില്‍ ആര്‍എസ്പി നേതാക്കള്‍ പങ്കെടുക്കും. നേരത്തെ പാര്‍ട്ടി മുന്നണി വിട്ടേക്കുമെന്ന അഭ്യൂഹങ്ങളുയര്‍ന്നിരുന്നെങ്കിലും യുഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്നാണ് നേതാക്കള്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട്.
കോണ്‍ഗ്രസിലെ പരസ്യപ്പോരിലെ അതൃപ്തിക്കൊപ്പം ആര്‍എസ്പിയുടെ പരാജയത്തെക്കുറിച്ച് യുഡിഎഫ് ചര്‍ച്ച ചെയ്തില്ലെന്ന പരാതിയും പാര്‍ട്ടിക്കുണ്ട്. ചവറയില്‍ അടക്കമുണ്ടായ തോല്‍വിയില്‍ ആര്‍എസ്പി പഴിക്കുന്നത് കോണ്‍ഗ്രസിനെയാണ്. തിങ്കളാഴ്ച ഉച്ചക്ക് നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുത്ത് ഇക്കാര്യങ്ങളിലെ അതൃപ്തി അറിയിക്കും.
യുഡിഎഫ് വിടണമെന്ന് ഷിബു ബേബി ജോണ്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ തന്നെ നേരത്തെ പരസ്യമായി പറഞ്ഞിരുന്നു. ആര്‍എസ്പി ആദ്യം ഔദ്യോഗികമായി നിലപാട് വ്യക്തമാക്കട്ടെയെന്നായിരുന്നു എല്‍ഡിഎഫിലേക്ക് എത്തുമോ എന്നതില്‍ എല്‍ഡിഎഫ് കണ്‍വീനറുടെ മറുപടി.