തിരുവനന്തപുരം: ശശി തരൂരിനെതിരെ വിമര്‍ശനവുമായി ആര്‍.എസ്.പി. ശശി തരൂര്‍ ഊതി വീര്‍പ്പിച്ച ബലൂണെന്നാണ് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസിന്റെ ആക്ഷേപം. മാധ്യമങ്ങളാണ് ശശി തരൂരിനെ ഊതി വീര്‍പ്പിച്ചതെന്നും, മാധ്യമങ്ങളെ ശശി തരൂര്‍ വിലയ്‌ക്കെടുത്തെന്നാണ് പുറത്തുള്ള ആക്ഷേപം എന്നും എ.എ അസീസ് പറഞ്ഞു. കോണ്‍ഗ്രസില്‍ ഇപ്പോഴേ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിടിവലി തുടങ്ങിയെന്നും അസീസ് ആരോപിച്ചു.