കണ്ണൂര്‍ :കണ്ണൂരില്‍ ബോംബ് കയ്യിലിരുന്നു പൊട്ടി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മരിച്ചു.
കൂത്തുപറമ്പിനു സമീപം കോട്ടയം പൊയിലിലാണ് സംഭവം നടന്നത്.
കോട്ടയംപൊയില്‍ പൊന്നമ്പത്ത് ഹൗസില്‍ ദീക്ഷിത് (26) ആണു മരിച്ചത്. കോട്ടയംപൊയില്‍ കോലക്കാവിനു സമീപത്തു വച്ചാണു ബോംബ് പൊട്ടിയത്. ദീക്ഷിതിന്റെ വീട്ടില്‍ വച്ചാണ് സ്‌ഫോടനം ഉണ്ടായത്.
സംഭവസമയം ദീക്ഷിത് മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. വീടിന്റെ ഒന്നാം നിലയിലായിരുന്നു സ്‌ഫോടനം.
മുകള്‍ നിലയിലെ ഓടുകളടക്കം മേല്‍ക്കൂരയുടെ ഭാഗം തകര്‍ന്നു. ബോംബ് നിര്‍മ്മാണത്തിനിടെയാണു സ്‌ഫോടനമെന്നു സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ശക്തമായ സ്‌ഫോടനമാണ് നടന്നത്. സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകള്‍ക്ക് അപ്പുറത്തേക്ക് പോലും കേട്ടിരുന്നു. അയല്‍വാസികളും നാട്ടുകാരും ശബ്ദം കേട്ട് എത്തിയപ്പോഴേക്കും ദീക്ഷിത് മരിച്ചിരുന്നു.