തിരൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകനും കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയുമായ ആലത്തിയൂര്‍ കുണ്ടില്‍ ബിപിന്‍ (24) വെട്ടേറ്റുമരിച്ച കേസില്‍ എസ് ഡി പി ഐ പ്രവര്‍ത്തകയായ യുവതി അറസ്റ്റില്‍.
ബിപിന്‍ കൊലക്കേസിലെ ഒന്നാം പ്രതിയും മുഖ്യസൂത്രധാരനുമായ എടപ്പാള്‍ വട്ടംകുളം ലത്തീഫിന്റെ ഭാര്യ ഷാഹിദയാണ് അറസ്റ്റിലായത്.
സംഭവത്തെ കുറിച്ച് അറിയാമായിരുന്നെന്നും ഇതു മറച്ചുവച്ചു എന്നതുമാണ് ഷാഹിദയ്ക്കെതിരെയുള്ള കുറ്റം. ബുധനാഴ്ച രാത്രിയില്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത ഷാഹിദയെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലപ്പെടുന്നതിനു മുമ്പ് മൂന്നു തവണ ബിപിനു നേരെ വധശ്രമം നടത്തിയ ശേഷം സംഘം താമസിച്ചതും എടപ്പാളിലെ ഇവരുടെ വീട്ടിലായിരുന്നു.
ജോലിക്കായി ബൈക്കില്‍ വീട്ടില്‍ നിന്നിറങ്ങിയ ബിപിനെ തിരൂര്‍ ബിപി അങ്ങാടി പുളിഞ്ചോട്ടില്‍ വച്ച് കഴിഞ്ഞ മാസം 24നാണു ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.