ഇന്‍ഡോറില്‍ കനയ്യ കുമാറിനു നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം

ന്യൂഡല്‍ഹി: ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാറിനു നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം.

എഐവൈഎഫ്- എഐഎസ്എഫ് സേവ് ഇന്ത്യ, ചെയ്ഞ്ച് ഇന്ത്യ-ലോംഗ് മാര്‍ച്ചിനു നേരെയാണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആക്രമണമുണ്ടായത്.

സിപിഐ, എഐവൈഎഫ്, എഐഎസ്എഫ് പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ മുഴുവന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു.

ഇതേതുടര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ലാത്തിവീശി. പിന്നീട് ആര്‍എസ്എസ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടതിനുശേഷമാണ് യോഗം തുടങ്ങിയത്.

Top