ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി ആര്‍എസ്എസ് നേതാവ് സജി നാരായണന്‍.
കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ മൂന്നാം യുപിഎ ഭരണം പോലെയാണെന്നും, അതില്‍ കൂടുതലൊന്നുമില്ലെന്നും സജി പറഞ്ഞു.
ആര്‍എസ്എസിന്റെ തൊഴിലാളി യൂണിയന്‍ നേതാവാണ് സജി.
മൂന്നാമതൊരു യുപിഎ സര്‍ക്കാര്‍ കൂടിയുണ്ടായിരുന്നെങ്കില്‍ പ്രയോഗിച്ചേക്കാവുന്ന സമാന നയങ്ങള്‍ തന്നെയാണ് മോദി നയിക്കുന്ന ബിജെപി സര്‍ക്കാരും പിന്‍പറ്റുന്നതെന്നും, അത് സാമ്പത്തിക, തൊഴിലാളി വിഷയങ്ങളിലാണെങ്കിലും കാര്യങ്ങള്‍ ആശാവഹമല്ലെന്നും, മോദി സര്‍ക്കാര്‍ എന്തെങ്കിലും കൂടുതലായി ചെയ്തിട്ടുണ്ടെങ്കില്‍ അത് തട്ടിക്കൂട്ടല്‍ മാത്രമാണെന്നും സജി നാരായണന്‍ വിമര്‍ശി്ച്ചു.
മാത്രമല്ല, മോദിയുടെ ഓരോ പരിഷ്‌കാരങ്ങളും പാവപ്പെട്ടവന് മേല്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കുമ്പോള്‍ കോര്‍പ്പറേറ്റുകള്‍ ലാഭം കൊയ്യുകയാണെന്നും, ദരിദ്രനെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുകയും സമ്പന്നനെ വളമിട്ട് കൊഴുപ്പിക്കുകയുമാണ് ഓരോ സര്‍ക്കാരുകളും ചെയ്യുന്നതെന്നും സജി ആരോപിച്ചു.
എന്നാല്‍, മോദി സര്‍ക്കാരില്‍ നിന്ന് ഇത്തരമൊരു നയമല്ല ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും, താഴെ വീണ യുപിഎ സര്‍ക്കാരിന്റെ പ്രേതം മോദി സര്‍ക്കാരിന്റെ ഇടനാഴികളിലും വേട്ട തുടരുകയാണെന്നും സജി നാരായണന്‍ പരിഹസിച്ചു.