പത്മാവദ് ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ആര്‍.എസ്.എസ്

pathmavath

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ചിത്രം പത്മാവദ് ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ആര്‍.എസ്.എസ്. സ്ഥിരീകരിക്കപ്പെടാത്ത വിവരങ്ങള്‍ ഉപയോഗിച്ച് ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് പത്മാവദ് ശ്രമിക്കുന്നതെന്നും ആര്‍.എസ്.എസ് നേതൃത്വം ആരോപിക്കുന്നു. ആര്‍.എസ്.എസ് വടക്ക്-പടിഞ്ഞാറന്‍ മേഖലയുടെ സംഘചാലക് ഭാഗവത് പ്രകാശാണ് പത്മാവദിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

അലാവുദ്ദീന്‍ ഖില്‍ജിയുടെ ക്രൂരതകള്‍ എന്തിന് പ്രദര്‍ശിപ്പിക്കണമെന്നും, ഖില്‍ജി ഇന്ത്യയെ കൊള്ളയടിക്കുകയും ജനങ്ങളെ അടിമകളാക്കുകയും ചെയ്തുവെന്നും, സ്ത്രീകളെ നിര്‍ബന്ധിത വിവാഹത്തിന് പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും, ഇത്തരമൊരാളുടെ സിനിമ പ്രദര്‍ശിപ്പിക്കേണ്ട സാഹചര്യമില്ലെന്നും ഭാഗവത് പ്രകാശ് വ്യക്തമാക്കി.

അതേസമയം, സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തില്‍ ദീപക പദുക്കോണ്‍ നായികയായെത്തുന്ന പത്മാവദ് ഇന്ന് തിയേറ്ററുകളിലെത്തി. പത്മാവദിനെതിരെ ശക്തമായ പ്രതിഷേധമാണ് കര്‍ണ്ണിസേന നടത്തുന്നത്.

Top