ജയ്പൂര്‍: റോഹിങ്ക്യകള്‍ക്കെതിരെ ആര്‍എസ്എസ് രംഗത്ത്. രാജ്യത്തേക്കെത്തുന്ന റോഹിങ്ക്യകള്‍ നുഴഞ്ഞു കയറ്റക്കാരാണെന്ന വിവാദ പ്രസ്താവനയുമായാണ് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് സുരേഷ് ചന്ദ്ര രംഗത്തെത്തിയത്.
പൊഖ്‌റാനില്‍ നടക്കുന്ന ഹിന്ദു ജാഗ്രത് സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് സുരേഷ് ചന്ദ്ര റോഹിങ്ക്യകള്‍ക്കെതിരെ തിരിഞ്ഞത്.
ജൂതരെയും, പാഴ്‌സികളെയുമടക്കം രാജ്യത്ത് അഭയം തേടിയെത്തിവരെയെല്ലാം സ്വീകരിച്ച ചരിത്രമാണ് ഇന്ത്യയ്ക്കുള്ളതെന്നും എന്നാല്‍ റോഹിങ്ക്യകളെ അഭയാര്‍ഥികളായി കാണാനാകില്ലെന്നുമാണ് സുരേഷ് ചന്ദ്ര പറഞ്ഞത്.
രാജ്യത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം അറുതി വരുത്തുന്നതിന് ഹിന്ദു ഐക്യം അനിവാര്യമാണെന്നു പറഞ്ഞ അദ്ദേഹം ആര്‍എസ്എസ് ആ ലക്ഷ്യം മുന്നില്‍ കണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.