ന്യൂഡല്‍ഹി: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിപിഎം എം.പി. കെ.കെ രാഗേഷിനെ തിരുത്തി രാജ്യസഭയില്‍ പി.ജെ കുര്യന്‍. ആര്‍.എസ്.എസ് മാത്രമല്ല കണ്ണൂരില്‍ കൊലപാതകം നടത്തുന്നതെന്നു കുര്യന്‍ രാഗേഷിനെ ഓര്‍മിപ്പിച്ചു.
താന്‍ പത്രം വായിക്കുന്നയാളാണ്, ഇരുവിഭാഗങ്ങളും കൊലപാതകം നടത്തുന്നുണ്ട്. എന്താണ് നടക്കുന്നതെന്ന് അറിയുന്നുണ്ടെന്നും ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ പറഞ്ഞു. ആര്‍.എസ്.എസ് രാഷ്ട്രീയപ്രതിയോഗികളെ വകവരുത്തുന്നുവെന്ന രാഗേഷിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.