rss attack in delhi cpm office – v.s achudhanathan statement

ന്യൂഡല്‍ഹി: സിപിഐഎമ്മിന്റെ കേന്ദ്രകമ്മിറ്റി ഓഫിസിന് നേരെ ബിജെപിസംഘപരിവാര്‍ സംഘടനകളുടെ ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഐഎം നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്.

രാജ്യവ്യാപകമായി അക്രമം അഴിച്ചു വിടുന്ന ആര്‍എസ്എസ് തീക്കൊളളി കൊണ്ട് തലചൊറിയരുതെന്ന് വിഎസ് പ്രതികരിച്ചു. ജനവിധി ബിജെപി അംഗീകരിക്കണമെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം.

ജനവിധിക്കെതിരായ അക്രമങ്ങളാണ് ബിജെപി നടത്തുന്നതെന്നും കേരളത്തിലെ സ്ഥിതിയെക്കുറിച്ച് ബിജെപി കുപ്രചരണം നടത്തുകയാണെന്നും പിബി ആരോപിച്ചു.

എന്നാല്‍ ആര്‍എസ്എസിന്റെ ഭീഷണി നേരിടുമെന്നും മുന്‍പ് നിരവധി തവണ ആര്‍എസിഎസില്‍ നിന്ന് ഭീഷണി ഉണ്ടായിട്ടുണ്ടെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേരളത്തില്‍ അക്രമം അഴിച്ച് വിടുന്നത് ആര്‍എസ്എസ് ആണെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

Top