രാജ്യത്തിന്റെ വികസനത്തിന് അനിയന്ത്രിതമായ ജനസംഖ്യ വിലങ്ങുതടി: മോഹന്‍ ഭഗവത്

മൊറാദാബാദ്: ജനസംഖ്യാ നിയന്ത്രണത്തിന് ഉടന്‍ നിയമനിര്‍മ്മാണം വേണമെന്ന് ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത്.രാജ്യത്ത് ശരിയായ വികസനം സാധ്യമാകണമെങ്കില്‍ രണ്ട് കുട്ടികള്‍ മതി എന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മൊറാദാബാദില്‍ നാല് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം മൊറാദാബാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനസംഖ്യാ നിയന്ത്രണം എത്രയും വേഗം തീരുമാനം എടുക്കേണ്ട വിഷയമാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണ്. ഈ നിര്‍ദ്ദേശത്തിന് ഏതെങ്കിലും ഒരു മത വിഭാഗവുമായി ബന്ധമില്ല. എല്ലാവര്‍ക്കും ബാധകമായിരിക്കണമെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി.

ഇന്ത്യ വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യമാണ്. പക്ഷേ അനിയന്ത്രിതമായ ജനസംഖ്യ വികസനത്തിന് ഗുണകരമാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Top