തിരുവനന്തപുരം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും.രാജ്ഭവനിലാണ് കൂടിക്കാഴ്ച. മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഇന്ന് രാവിലെ മോഹന്‍ ഭാഗവത് കോഴിക്കോട് എത്തി. ചൊവ്വാഴ്ച വൈകിട്ട് 7.45 ന് അദ്ദേഹം രാജ്ഭവനിലെത്തും. വരുന്ന പൊതു തെരെഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും.
സംസ്ഥാനത്തെ രാഷ്ട്രീയ നീക്കങ്ങള്‍ സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ചയാകും. ഇന്ന് വൈകുന്നേരം 5 മണിക്ക് കേസരി ഭവനില്‍ നടക്കുന്ന അമൃതശതം പ്രഭാഷണ പരമ്പരയില്‍ അദ്ദേഹം സംസാരിക്കും.തുടര്‍ന്ന് വള്ളിക്കാവ് അമ്യത എന്‍ജിനിയറിംഗ് ഇന്‍സ്റ്റിട്യൂട്ടില്‍ ചേരുന്ന ശിബിരത്തില്‍ പങ്കെടുത്ത ശേഷം അദ്ദേഹം വൈകീട്ട് വള്ളിക്കാവ് ആശ്രമത്തില്‍ മാതാ അമ്യതാനന്ദമയിയെ സന്ദര്‍ശിക്കും. 9, 10 തീയതികളില്‍ തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം വിവിധ യോഗങ്ങളില്‍ പങ്കെടുക്കും.