ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതും കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതി ഭവനിലായിരുന്നു കൂടിക്കാഴ്ച.
പ്രണാബ് മുഖര്‍ജിയുടെ രാഷ്ട്രപതിയായുള്ള കാലാവധി അവസാനിക്കാനിരിക്കെ നടത്തിയ കൂടിക്കാഴ്ച രാഷ്ട്രീയവൃത്തങ്ങള്‍
ആകാംക്ഷയോടെയാണ് കാണുന്നത്.
അതേസമയം സൗഹൃദം പുതുക്കുന്നതിനു വേണ്ടി മാത്രമാണ് സന്ദര്‍ശനം നടത്തിയതന്ന് മോഹന്‍ ഭാഗവത് മാധ്യമങ്ങളോടു പറഞ്ഞു.
നേരത്തെ, മോഹന്‍ ഭാഗത് പ്രണാബ് മുഖര്‍ജിയെ ദീപാവലി ആശംസകള്‍ നേരാന്‍ ഫോണില്‍ വിളിച്ചിരുന്നു.