സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേയ്ക്ക് ബോംബെറിഞ്ഞ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോഴിക്കോട്: സിപിഎമ്മിന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേര്‍ക്ക് ബോംബെറിഞ്ഞ കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് ജില്ലാ കാര്യവാഹക് എന്‍.പി. രൂപേഷ്, നാദാപുരം സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ഷിജിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും ഇന്ന് രാവിലെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് പ്രതികള്‍ കുറ്റം സമ്മതിച്ചുവെന്നാണ് പൊലീസ് പറയുന്നത്. 11.30 ഓടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. മറ്റ് രണ്ടുപേരെയും വിശദമായി ചോദ്യം ചെയ്തതിനു ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക.

Top