ന്യൂഡല്‍ഹി: ഐഎസിനെ പോലെയാണ് ആര്‍.എസ്.എസ് എന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ആര്‍.എസ്.എസിനെ ഐഎസിനോട് ഉപമിച്ച ആസാദ് മാപ്പ് പറയണമെന്ന ആവശ്യം ബി.ജെ.പി പാര്‍ലമെന്റില്‍ ഉന്നയിച്ചതോടെയാണ് വിശദീകരണവുമായി ആസാദ് രംഗത്തെത്തിയത്. തന്റെ പ്രസംഗത്തിന്റെ സി.ഡിയുമായാണ് ആസാദ് രാജ്യസഭയിലെത്തിയത്.
സി.ഡി കേട്ട ശേഷം തന്നെ വിമര്‍ശിയ്ക്കാന്‍ ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിയ്ക്കപ്പെടുകയായിരുന്നുവെന്ന് ആസാദ് ആരോപിച്ചു. ഞങ്ങള്‍ ആര്‍.എസ്.എസിന് എതിരാണ്. ഇസ്ലാം മതവുമായി ബന്ധപ്പെട്ടവരും ആര്‍.എസ്.എസ് പോലുള്ള സംഘടനകളുമായി രംഗത്തുണ്ട്.
അവ ആര്‍.എസ്.എസ് പോലെ തന്നെ അപകടകാരികളാണെന്നും ആസാദ് അഭിപ്രായപ്പെട്ടു. അതേ സമയം ഗുലാം നബി ആസാദിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലിയും മുഖ്താര്‍ അബ്ബാസ് നഖ്‌വിയും രംഗത്തെത്തി. ആസാദിനെതിരെ നിയമനടപടി സ്വീകരിയ്ക്കുന്ന കാര്യം പരിഗണിച്ചു വരുകയാണെന്ന് നഖ്‌വി വ്യക്തമാക്കി.