ആമീര്‍ ഖാനും നസറുദ്ദീന്‍ ഷായും രാജ്യദ്രോഹികളെന്ന് ആര്‍എസ്എസ് നേതാവ്

ലഖ്നൗ: ഉത്തര്‍പ്രദേശിലെ അലിഗറില്‍ നടന്ന ഒരുപൊതുപരിപാടിക്കിടെ നസറുദ്ദീന്‍ ഷായെയും ആമീര്‍ ഖാനെയും രാജ്യദ്രോഹികളെന്ന് വിളിച്ച് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ഇരുവരും മികച്ച അഭിനേതാക്കളായിരിക്കാം എന്നാല്‍ രാജ്യദ്രോഹികളായതിനാല്‍ ബഹുമാനം അര്‍ഹിക്കുന്നില്ലെന്ന് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

മുസ്ലീങ്ങളായ അജ്മല്‍ കസബ്, യാക്കൂബ് മേമന്‍, ഇസ്രത്ത് ജഹാന്‍ തുടങ്ങിയവരെ പോലുള്ളവരെ രാജ്യത്തിന് വേണ്ട. അജ്മല്‍ കസബിന്റെ പാതയില്‍ നടക്കുന്നവരെ രാജ്യദ്രോഹിയായി പരിഗണിക്കും.രാജ്യത്തിനാവശ്യം എപിജെ അബ്ദുള്‍ കലാമിനെപ്പോലെയുള്ള മുസ്ലീമിനെയെന്നും പ്രസംഗത്തിനിടെ ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

നേരത്തെയും സംഘപരിവാറിന്റെ രാജ്യദ്രോഹി പരാമര്‍ശത്തിന് നസറുദ്ദീന്‍ ഷാ ഇരയായിട്ടുണ്ട്. ബുലന്ദ്ഷഹറില്‍ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗ് കൊല്ലപ്പെട്ടതിന് പിന്നാലെ ഒരു പൊലീസ് ഉദ്യോഗസ്ഥനേക്കാളും പ്രാധാന്യം പശുക്കള്‍ക്ക് കൊടുക്കുന്ന രാജ്യമായി ഇന്ത്യമാറിയെന്ന നസറുദ്ദീന്‍ ഷായുടെ പ്രതികരണത്തോട് പ്രതികരിച്ച് ബിജെപി ആര്‍എസ്എസ് നേതാക്കള്‍ നസറുദ്ദീന്‍ ഷായെ രാജ്യദ്രോഹിയെന്ന് വിളിച്ചിരുന്നു.

Top