ശബരിമല: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറി എന്ന ആരോപണം നിഷേധിച്ച് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. ആദ്യം ഇരുമുടിക്കെട്ടുപയോഗിച്ച് പടി കയറിയിരുന്നു. പിന്നീട് സംഘര്‍ഷമുണ്ടായപ്പോഴാണ് പതിനെട്ടാം പടിയുടെ സമീപത്ത് എത്തിയത്. സംശയമുണ്ടെങ്കില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും തില്ലങ്കേരി വ്യക്തമാക്കി.
സംഘര്‍ഷമുണ്ടായപ്പോള്‍ പ്രവര്‍ത്തകരെ ശാന്തമാക്കാനാണ് പോലീസിന്റെ മൈക്ക് ഉപയോഗിച്ചത്. ആചാര ലംഘനങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല. മാധ്യമങ്ങള്‍ മനപ്പൂര്‍വ്വം വേട്ടയാടുകയാണെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ശബരിമലയില്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്തത് സംഭവിച്ചെന്ന് ദേവസ്വംബോര്‍ഡ് അംഗം കെ പി ശങ്കര്‍ദാസ് പ്രതികരിച്ചിരുന്നു. ആചാരം ലംഘനമുണ്ടായാല്‍ ദേവസ്വം ബോര്‍ഡ് അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.