ന്യൂഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഹിന്ദുസേനാ പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ അപലപിച്ച് ആര്‍.എസ്.എസ്.
ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ ആര്‍.എസ്.എസ് എതിര്‍ക്കുന്നു, ആര്‍.എസ്.എസിന്റെ പേര് സിപിഎം വലിച്ചിഴയ്ക്കുന്നത് അംഗീകരിക്കാനാകില്ലന്നും ആര്‍.എസ്.എസ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ഡല്‍ഹി എ.കെ.ജി ഭവനില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ എത്തിയ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഹിന്ദുസേനാ പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
ഇതിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു വൈകുന്നേരത്തോടെ കേരളമാകെ നടന്നത്. കക്ഷി ഭേദമന്യ രാഷ്ട്രീയ നേതാക്കളും അക്രമത്തിനെതിരെ രംഗത്ത് വന്നിരുന്നു.