ആലപ്പുഴ: കുട്ടനാട് താലൂക്ക് ഓഫിസില്‍ ജീവനക്കാരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നിര്‍ബന്ധമായി രാഖി കെട്ടിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി.
ഓഫീസിലെത്തിയ ആര്‍എസ്എസ് സംഘം ജീവനക്കാരുടെ കയ്യില്‍ നിര്‍ബന്ധമായി രാഖി കെട്ടുകയായിരുന്നു. കെട്ടാന്‍ വിസമ്മതിച്ചവരെ കയ്യേറ്റം ചെയ്യാനും മുതിര്‍ന്നു. ഇതോടെ ജീവനക്കാരും ആര്‍എസ്എസുകാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. തഹസില്‍ദാര്‍ പൊലീസിനെ വിളിച്ചതോടെയാണ് സംഘം മടങ്ങിയത്.
രാഖി കെട്ടാന്‍ വിസമ്മതിച്ചവരെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയാണ് ആര്‍എസ്എസ് സംഘം മടങ്ങിയത്. ഭീഷണിയെ തുടര്‍ന്ന് സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.