ഗുരുവായൂര്‍ : ഗുരുവായൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു.
നെന്‍മേനി സ്വദേശി ആനന്ദ് (28) ആണ് കൊല്ലപ്പെട്ടത്.
ഉച്ചയ്ക്ക് 1.30ഓടെ ആനന്ദ് ബൈക്കില്‍ വരുമ്പോഴായിരുന്നു സംഭവം.
പിന്നാലെ കാറിലെത്തിയ അക്രമിസംഘം ബൈക്ക് ഇടിച്ചിട്ടതിനെതുടര്‍ന്ന് ബൈക്കില്‍നിന്നും തെറിച്ചുവീണ ആനന്ദിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ആനന്ദിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സിപിഐഎം പ്രവര്‍ത്തകനായിരുന്ന കാസിം നാലു വര്‍ഷം മുന്‍പ് കൊല്ലപ്പെട്ട കേസില്‍ പ്രതിയായിരുന്നു ഇയാള്‍. അടുത്തിടെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.
സിപിഎം പ്രവര്‍ത്തകരാണ് സംഭവത്തിനു പിന്നിലെന്ന് പ്രാദേശിക ബിജെപി നേതൃത്വം ആരോപിച്ചു.
സംഘപരിവാറുകാരെ കൊലപ്പെടുത്തുന്ന കൊലപാതക രാഷ്ട്രീയത്തിനെതിരെ എ.ബി.വി.പി തലസ്ഥാനത്ത് വന്‍ റാലി നടത്തിയതിന് തൊട്ടു പിന്നാലെയാണ് കൊലപാതകം എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെയാകെ ഞെട്ടിച്ചിരിക്കുകയാണ്.