തമിഴ്‌നാട്ടില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ആര്‍ടിപിസിആര്‍, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കി

ചെന്നൈ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടി. സെപ്തംബര്‍ 15 വരെയാണ് നിയന്ത്രണങ്ങള്‍ നീട്ടിയതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

കേരളത്തില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണെന്ന് ഉത്തരവില്‍ പറയുന്നു. ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകളും കോളേജുകളും സെപ്തംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ക്യത്യമായി പാലിക്കണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

എല്ലാ ആരാധനാലയങ്ങളും വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ അടച്ചിടും. സെപ്തംബര്‍ അഞ്ച് മുതല്‍ എല്ലാ ഞായറാഴ്ചകളിലും ബീച്ചുകളിലേക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളില്‍ വന്‍ആള്‍ക്കൂട്ടം ബീച്ചുകളില്‍ എത്തിയ സാഹചര്യത്തിലാണ് നിര്‍ദേശം.

Top