കേരളത്തില്‍ നിന്ന് കര്‍ണാടകയില്‍ പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ നിര്‍ബന്ധം

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് കര്‍ണാടകയില്‍ പ്രവേശിക്കാന്‍ കര്‍ണാടക പൊലീസ് ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കി. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കഴിഞ്ഞ ദിവസം മുത്തങ്ങ ചെക്‌പോസ്റ്റ് സന്ദര്‍ശിച്ച കര്‍ണാടക പൊലീസ് അധികൃതര്‍ക്ക് കൈമാറി.

48 മണിക്കൂറിന് മുമ്പ് നടത്തിയ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് പരിശോധന ഫലമുള്ളവര്‍ക്ക് മാത്രമാകും ഇനി സംസ്ഥാന അതിര്‍ത്തി കടക്കാനാകൂ. ഇത് സംബന്ധിച്ച ഔദ്യോഗികമായ വിവരം ലഭിച്ചതായി വയനാട് എസ്.പിയും സ്ഥിരീകരിച്ചു.

ചൊവ്വാഴ്ച രാത്രി മുതല്‍ 14 ദിവസത്തേക്ക് ലോക്ക്ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങളോടെ സമ്പൂര്‍ണ കോവിഡ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അന്ന് പുലര്‍ച്ചെ മുതല്‍ കര്‍ണാടക അതിര്‍ത്തി കടക്കണമെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടി വരും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ആറു മുതല്‍ പത്തു വരെ പ്രവര്‍ത്തിക്കാമെന്നും മറ്റു കടകള്‍ എല്ലാം അടച്ചിടണമെന്നും മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു.

Top