ആർ.ടി.പി.സി.ആർ ടെസ്റ്റ്‌ നിരക്ക് ഏകീകരിക്കണം, ജനങ്ങളെ കൊള്ളയടിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി

ൽഹി; രാജ്യത്താകമാനം ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് ഏകീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി.  900 മുതല്‍ 2800 വരെയാണ് വിവിധ സംസ്ഥാനങ്ങളിലെ ഇപ്പോഴത്തെ നിരക്ക്. ഇത് 400 ആയി ഏകീകരിക്കണം എന്നാണ് ആവശ്യം.

ലബോറട്ടറികള്‍ കൊള്ളയാണ് നടത്തുന്നത് എന്നാണ് ഹർജിയിൽ പറയുന്നത്. ആര്‍ടിപിസിആര്‍ കിറ്റ് വിപണിയില്‍ 200 രൂപയ്ക്കാണ് ലഭിക്കുന്നത്. ജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കാന്‍ സുപ്രീം കോടതി ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Top