ന്യൂഡല്‍ഹി: റബറിന്റെ വിലയിടിവ് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിച്ചു. വാണിജ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചത്. വിഷയം പഠിച്ച് എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
റബര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ക്കൊപ്പം തോട്ടം, മല്‍സ്യബന്ധനം, ബീഡി വ്യവസായ മേഖലകളുടെ പ്രശ്‌നങ്ങള്‍ എന്നിവയും സമിതി പഠിക്കും. റബര്‍ ഇറക്കുമതിക്കുള്ള തുറമുഖ നിയന്ത്രണത്തില്‍ ഇളവ് വരുത്തി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിരിക്കുന്നത്.