തിരുവന്തപുരം: സർക്കാർ വാഹനങ്ങളിൽ കൂടുതൽ നിബന്ധനകളുമായി ഡിജിപി. സർക്കാർ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന വാഹനങ്ങളിൽ വിൻഡോ കർട്ടനും കറുത്ത ഫിലിമും മാറ്റണമെനാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിർദ്ദേശം.
കോടതി നിർദ്ദേശം സർക്കാർ ഉദ്യോഗസഥർ അനുസരിക്കാതിരുന്നാൽ പൊതുജനവും നിയമം അനുസരിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണമെന്നും ഡിജിപി ആവശ്യപ്പെട്ടു.