കിഫ്‌ബിയ്ക്കെതിരായ ഇ ഡി അന്വേഷണം; ഭരണപക്ഷ എംഎൽഎമാർ ഹൈക്കോടതിയിൽ

കൊച്ചി: കിഫ്‌ബിയ്ക്കെതിരെയുള്ള ഇ ഡി അന്വേഷണത്തിനെതിരെ ഭരണപക്ഷ എം എൽ എ മാരും ഹൈക്കോടതിയിൽ. കെ കെ ശൈലജ, ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ, മുകേഷ്, ഐ.ബി സതീഷ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. വികസന പ്രവർത്തനങ്ങളെ തടയാൻ ഇ ഡിയുടെ ശ്രമമെന്ന് എം എൽ എമാർ ആരോപിച്ചു. കിഫ്‌ബിയെ തകർക്കാൻ ശ്രമമെന്നും എം എൽ എ മാർ ഹർജിയിൽ പറയുന്നു. ഉദ്യോഗസ്ഥരെ നിരന്തരം ബുദ്ധിമുട്ടിക്കുന്നു. രേഖകൾ ആവശ്യപ്പെടുന്നുവെന്നും ഹർജിയിൽ ആരോപണം.എം എൽ എമാരുടെ ഹർജി നാളെ ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.

ഇതിനിടെ കിഫ്ബി കേസിൽ ഇ.ഡിയുടെ സമൻസ് പിന്‍വലിക്കണമെന്നും, തുടര്‍ നടപടികള്‍ വിലക്കണമെന്നും ആവശ്യപ്പെട്ട് തോമസ് ഐസക്ക് ഹൈക്കോടതിയിയെ സമീപിച്ചു. തനിക്കു ലഭിച്ച രണ്ടു നോട്ടിസുകളിലും ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് തോമസ് ഐസക്ക് പറയുന്നു. കിഫ്ബിയോ താനോ ചെയ്ത ഫെമ ലംഘനം എന്തെന്ന് നിര്‍വചിച്ചിട്ടില്ല. ഇ.ഡിയുടെ സമൻസുകൾ നിയമവിരുദ്ധമാണ്. കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇ.ഡിയുടെ അധികാരപരിധിയ്ക്ക് പുറത്തുള്ളതാണ്. കിഫ്ബിയും താനും ചെയ്ത കുറ്റമെന്തെന്ന് ഇഡി ആദ്യം വ്യക്തമാക്കണമെന്ന് തോമസ് ഐസക്കിന്റെ ഹർജിയിൽ പറയുന്നു.

Top