സംഘര്‍ഷങ്ങള്‍ക്കിടയില്‍ തൃപ്തി ദേശായി കേരളത്തില്‍ എത്തിയതായി സൂചന

തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കേരളത്തില്‍ കലാപം രൂക്ഷമാകുന്നതിനിടെ തൃപ്തി ദേശായി കേരളത്തിലേയ്ക്ക് തിരിച്ചതായി റിപ്പോര്‍ട്ടുകള്‍. ‘ആജ് തക്’ ആണ് തൃപ്തി കേരളത്തിലേയ്ക്ക് തിരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. അതേസമയം തൃപ്തി ശബരിമല സന്ദര്‍ശനത്തിനായി ഇതിനകംതന്നെ കേരളത്തില്‍ എത്തിയതായും സൂചനകളുണ്ട്.തിരുവനന്തപുരത്ത് തങ്ങിയിട്ടുള്ളതായും ശ്രോതസ്സുകള്‍ വ്യക്തമാക്കി.

കേരളത്തില്‍ ഇപ്പോള്‍ കോടതി വിധിക്കെതിരെ നടക്കുന്ന സമരങ്ങള്‍ അനാവശ്യമാണെന്നും ഭരണഘടന അംഗീകരിക്കുന്നുണ്ടോയെന്ന് കോണ്‍ഗ്രസും ബിജെപിയും വ്യക്തമാക്കണമെന്നും അവര്‍ പറഞ്ഞിരുന്നു.ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ സ്വാഗതം ചെയ്യുകയാണ് എല്ലാവരും ചെയ്യേണ്ടതെന്നും ലിംഗവിവേചനത്തിനെതിരെ പോരാടുന്ന തൃപ്തി ദേശായി വ്യക്തമാക്കിയിരുന്നു.സ്ത്രീ പ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദര്‍ഗ, ത്രൈയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ സ്ത്രീകളോടൊപ്പം ഇവര്‍ പ്രവേശിച്ചിരുന്നു.

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ തൃപ്തി നേരത്തേ സ്വാഗതം ചെയ്തിരുന്നു.ഭീഷണികളെ ഭയമില്ല.ശബരിമലയില്‍ കയറുമെന്ന് പറഞ്ഞതിന് ശേഷം കേരളത്തില്‍ നിന്നുള്‍പ്പെടെ നിരവധി ഭീഷണി ഫോണ്‍ കോളുകളും, സന്ദേശങ്ങളും വന്നിട്ടുണ്ട്. സൈബറിടത്തിലും വലിയതോതില്‍ ക്യാമ്പയിന്‍ നടക്കുകയാണെന്നറിയാം. പക്ഷേ, അവിടെ കയറിക്കോളാന്‍ അനുവാദം തന്നത് സുപ്രീംകോടതിയാണ്. ശബരിമല ആരുടെയും പിതൃസ്വത്തല്ല. തങ്ങളെ സുരക്ഷിതമായി ശബരിമലയില്‍ എത്തിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും, ഉറപ്പായിട്ടും വരുംമെന്നുമാണ് തൃപ്തി ദേശായി പ്രഖ്യാപിച്ചിരുന്നു.തൃപ്തി ദേശായിയുടെ വരവിനെ സംഘപരിവാര്‍ സംഘടനകള്‍ എങ്ങനെ സ്വീകരിക്കും എന്നുള്ളതാണ് ഇനി കേരളം കാണേണ്ടത്.

Top