കോട്ടയം: ബിജെപിയിൽ ചേരുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാര്‍ത്തകൾ തള്ളി മാണി സി കാപ്പൻ എംഎൽഎ. പാലാ എംഎൽഎയും യുഡിഎഫ് നേതാവുമാണ് മാണി സി കാപ്പൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ അഭിമാന വിജയമായിരുന്നു മാണി സി കാപ്പന്റേത്
ബിജെപിയിലേക്ക് പോകുന്നു എന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും ഒരു കാരണവശാലും ബിജെപിയിലേക്ക് പോകില്ലെന്നും അദ്ദേഹം കോട്ടയത്ത് വച്ച് മാധ്യമങ്ങളോട് പറഞ്ഞു. വാര്‍ത്ത സമൂഹമാധ്യമങ്ങളിൽ വന്നതോടെ ചിലര്‍ ഇത് ആഘോഷമാക്കുകയാണെന്നും മാണി സി കാപ്പൻ കുറ്റപ്പെടുത്തി.
കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും മാണി സി കാപ്പനും തമ്മിൽ തർക്കങ്ങളുണ്ടെന്ന തരത്തിലുള്ള വാർത്തകൾക്ക് എതിരെയും അദ്ദേഹം പ്രതികരിച്ചു. കെ സുധാകരനെതിരെ താൻ സംസാരിച്ചിട്ടില്ല. ഏറെ വര്‍ഷത്തെ ആത്മബന്ധമാണ് തനിക്ക് കെ സുധാകരനുമായിട്ടുള്ളതെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.