ലണ്ടന്‍: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് വെയില്‍സ് രാജകുമാരി കേറ്റ് മിഡില്‍ടണിന്റെ വെളിപ്പെടുത്തലെത്തി. ഇന്ന് വൈകിട്ടാണ് തന്‍ അര്‍ബുദബാധിതയാണെന്നുള്ള വിവരം അറിയിച്ചത്. കെയ്റ്റ് കീമോതെറാപ്പിക്ക് വിധേയയാണെന്നും വീഡിയോയിലൂടെ വെളിപ്പെടുത്തി. ജനുവരിയില്‍ ലണ്ടനില്‍ വച്ച് വയറുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയായിരുന്നു. അര്‍ബുദമല്ലെന്നാണ് ആദ്യം കരുതിയിരുന്നതെന്ന് കെയ്റ്റ് വീഡിയോയിലൂടെ പറഞ്ഞു.
അസുഖം സുഖപ്പെടുത്താന്‍ സഹായിക്കുന്ന കാര്യങ്ങളിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഞാന്‍ സുഖം പ്രാപിക്കുകയും ദിവസവും എന്റെ മനസിലും ശരീരത്തിലും ആത്മാവിലും കൂടുതല്‍ ശക്തയാകുകയും ചെയ്യുന്നുണ്ട്, കെയ്റ്റ് കൂട്ടിച്ചേര്‍ത്തു. ഏത് തരത്തിലുള്ള ക്യാന്‍സറാണെന്നോ ഏത് ഘട്ടത്തിലാണ് ഇത് ബാധിച്ചതെന്നും പ്രഖ്യാപിച്ചിട്ടില്ല.
ശസ്ത്രക്രിയ വിജയകരമായിരുന്നു. എന്നാല്‍ ഓപ്പറേഷന് ശേഷം നടത്തിയ പരിശോധനയില്‍ ക്യാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് കീമോതെറാപ്പിയുടെ ആദ്യ കോഴ്‌സിന് വിധേയയായി. ഇപ്പോള്‍ ആ ചികിത്സയുടെ പ്രാരംഭ ഘട്ടത്തിലാണെന്നും കെയ്റ്റ് പറഞ്ഞു. തന്നെ ഈ വാര്‍ത്ത ഞെട്ടലുണ്ടാക്കിയെന്നും തങ്ങളുടെ കുടുംബത്തിന് ഈ വാര്‍ത്ത അംഗീകരിക്കാനും ബുദ്ധിമുട്ടിയെന്നും കെയ്റ്റ് കൂട്ടിച്ചേര്‍ത്തു.