രൂപയ്ക്ക് റെക്കോഡ് തകര്‍ച്ച, ഓഹരി വിപണികളും നഷ്ടത്തില്‍

മുംബൈ: ഡോളറിന് എതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോഡ് തകർച്ചയിൽ. ഇന്നു വ്യാപാരം തുടങ്ങിയപ്പോൾ 77.42 ആണ് ഡോളറിന് എതിരെ രൂപയുടെ മൂല്യം. വിദേശ വിപണികളിൽ അമേരിക്കൻ കറൻസി ശക്തിയാർജിച്ചതാണ് രൂപയ്ക്കു തിരിച്ചടിയായത്. വിദേശനിക്ഷേപകർ വൻതോതിൽ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ചതും രൂപയുടെ മൂല്യത്തെ ബാധിച്ചു.

വെള്ളിയാഴ്ച വിപണി അവസാനിക്കുമ്പോൾ രൂപ നഷ്ടത്തിൽ ആയിരുന്നു. 55 പൈസയുടെ ഇടിവാണ് വെള്ളിയാഴ്ചയുണ്ടായത്. ഇതിന്റെ തുടർച്ചയാണ് ഇന്നത്തെ ഇടിവ്.

രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ ഓഹരി വിപണികളും നഷ്ടത്തിലാണ്. സെൻസെക്‌സ് തുടക്കത്തിൽ തന്നെ 713 പോയിന്റ് താഴെയെത്തി. നിഫ്റ്റി 248 പോയിന്റാണ് ഇടിഞ്ഞത്.

Top