മുംബൈ: തുടര്‍ച്ചയായ മൂന്നാം ദിവസവും രൂപയുടെ നിരക്കില്‍ ഇടിവ്. ഡോളര്‍ ഉയര്‍ച്ചയിലെത്തി. ഇന്നലെ ഡോളറിന് 21 പൈസ ഉയര്‍ന്ന് 68.95 രൂപയായി. അധികം വൈകാതെ ഡോളര്‍ 69 രൂപയ്ക്ക് മുകളിലേക്ക് ഉയരുമെന്നാണ് വിദഗ്ദ്ധരരുടെ നീരീക്ഷണം. ഒരാഴ്ച മുമ്പ് ഡോളര്‍ 69.10 രൂപയിലെത്തിയ ശേഷം താഴ്ന്നിരുന്നു. രൂപയുടെ ഏറ്റവും താഴ്ന്ന ക്ലോസിംങ്ങ് നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്.
ക്രൂഡ് ഓയില്‍ വില കയറുന്നത് ഇന്ത്യയുടെ വിദേശ ഇടപാടുകളിലെ തീരുവ വര്‍ദ്ധിപ്പിക്കുമെന്ന ആശങ്കയാണ് ഇടിവിന് പ്രധാന കാരണം. വിദേശ നിക്ഷേപകര്‍ രാജ്യത്ത് നിന്നു പണം പിന്‍വലിക്കുന്നതും രൂപയുടെ വിലയിടിവിനെ ബാധിക്കുന്നുണ്ട്.