മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വീണ്ടും വന്‍ ഇടിവ്. മൂല്യത്തില്‍ ഇന്ന് 22 പൈസ ഇടിവാണ് ഉണ്ടായത്. ഡോളറിനെതിരെ 70.40 എന്ന താഴ്ന്ന നിലയിലാണിപ്പോള്‍ ഇന്ത്യന്‍ നാണയം.
ബുധനാഴ്ച്ച രൂപയുടെ മൂല്യത്തില്‍ 75 പൈസയുടെ ഇടിവ് നേരിട്ടിരുന്നു. 70.18 എന്ന നിലയിലായിരുന്നു ബുധനാഴ്ച്ച രൂപയുടെ മൂല്യം. ഇന്ത്യന്‍ ഓഹരി വിപണിയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി.
വിദേശ നിക്ഷേപം പുറത്തേക്ക് പോകുന്നത് കൂടിയതും, മറ്റ് നാണയങ്ങള്‍ക്കെതിരെ ഡോളര്‍ ശക്തിപ്രാപിക്കുന്നതുമാണ് രൂപയുടെ മൂല്യമിടിയാന്‍ കാരണമായത്.