രൂപയുടെ വിനിമയ മൂല്യത്തില്‍ വന്‍ ഇടിവ് തുടരുന്നു;ഓഹരി വിപണിയിലും നഷ്ടം

മുംബൈ: രൂപയുടെ വിനിമയ മൂല്യത്തില്‍ വന്‍ ഇടിവ്. വ്യാപാരം തുടങ്ങിയപ്പോള്‍ ഒരു ഡോളറിന് 69.47 നിരക്കിലാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. വെള്ളിയാഴ്ച 68.83 എന്ന നിരക്കിലായിരുന്നു രൂപയുടെ മൂല്യം . ഓഹരി വിപണിയില്‍ നഷ്ടത്തിലാണു വ്യാപാരം പുരോഗമിക്കുന്നത്. 37,693.19ല്‍ വ്യാപാരം തുടങ്ങിയ സെന്‍സെക്‌സ് 280.69 പോയിന്റ് നഷ്ടം നേരിട്ട് 37,588.54ല്‍ എത്തി. 11,474.95ല്‍ വ്യാപാരം തുടങ്ങിയ നിഫ്റ്റി 78.95 പോയിന്റ് നഷ്ടത്തോടെ 11,350.55ല്‍ എത്തി.

ടെക്മഹീന്ദ്ര, കോള്‍ ഇന്ത്യ, സണ്‍ ഫാര്‍മ, എച്ച്‌സില്‍ ടെക്, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ലുപിന്‍, ഐടിസി, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. വേദാന്ത, എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ്, റിലയന്‍സ്, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി, യുപിഎല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ടര്‍ക്കിയിലെ പ്രതിസന്ധിയെ തുടര്‍ന്ന് ഏഷ്യന്‍ സൂചികകളെല്ലാം നഷ്ടത്തിലാണ്.

Top