ഡോളറിനെതിരെ രൂപയുടെമൂല്യം കുത്തനെ ഇടിഞ്ഞു. 76.10 നിലവാരത്തിലേയ്ക്കാണ് താഴ്ന്നത്.കഴിഞ്ഞ വ്യാപാരദിനത്തില്‍ 75.58 രൂപ നിലവാരത്തിലായിരുന്നു ക്ലോസിങ്.
ഓഹരി വിപണി കനത്ത നഷ്ടത്തിലായതോടെയാണ് രൂപയുടെമൂല്യം കുത്തനെ ഇടിഞ്ഞത്.
ആഗോള വ്യാപകമായുണ്ടായ വില്പന സമ്മര്‍ദത്തെതുടര്‍ന്നാണ് രാജ്യത്ത ഓഹരി സൂചികകള്‍ നഷ്ടത്തിലായത്. സെന്‍സെക്സ് 800ഓളം പോയന്റ് താഴെപ്പോയി.
മൂലധന വിപണിയില്‍ വിദേശനിക്ഷേപകര്‍ വ്യാഴാഴ്ച 805.14 കോടി രൂപയുടെ ഓഹരികളാണ് വിറ്റൊഴിഞ്ഞത്.