മുംബൈ: രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയ്ക്ക് അരികിലേക്ക് എത്തുന്നു. ബുധനാഴ്ച 38 പൈസയുടെ നഷ്ടവുമായി 68.42 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതായത്, ഒരു ഡോളറിന് 68.42 രൂപ. അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നതും ഓഹരി വിപണിയിലെ ഇടിവും മൂലം ഇന്ത്യയില്‍ നിന്ന് നിക്ഷേപകര്‍ മൂലധനം വിറ്റൊഴിയുന്നതും രൂപയ്ക്ക് തിരിച്ചടിയാവുകയാണ്.
വ്യാഴാഴ്ച രാവിലെ 68.33 നിലവാരത്തിലേയ്ക്ക് രൂപയുടെ മൂല്യം തിരിച്ചുകയറിയിട്ടുണ്ട്. എന്നാല്‍ എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്താന്‍ 54 പൈസകൂടി നഷ്ടമായാല്‍മതി. ഈ വര്‍ഷം ഇതുവരെ ആറു ശതമാനം ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായിരിക്കുന്നത്.