ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ മുന്നേറ്റം ; 46 പൈസ മൂല്യമുയര്‍ന്ന് 70.44 ആയി

RUPEES

മുംബൈ: വിനിമയ വിപണിയില്‍ രൂപയുടെ മൂല്യത്തില്‍ വന്‍ മുന്നേറ്റം. ഡോളറിനെതിരെ 46 പൈസ മൂല്യമുയര്‍ന്ന് 70.44 രൂപയിലാണ് ഉള്ളത്. ക്രൂഡ് ഓയിലിന്റെ വില വീണ്ടും ബാരലിന് അറുപത് ഡോളറിന് താഴേക്ക് പോയത് രൂപയുടെ നേട്ടത്തിന് കാരണമായി. ഇന്ന് ബാരലിന് 59.69 ഡോളറാണ് ക്രൂഡ് ഓയിലിന്റെ നിരക്ക്.

ഇറക്കുമതി മേഖലയുമായി ബന്ധപ്പെട്ടവരും ബാങ്കുകളും വലിയ തോതില്‍ ഡോളര്‍ വില്‍പ്പന തുടരുന്നതാണ് ഇന്ത്യന്‍ കറന്‍സിക്ക് നേട്ടമായത്. വിദേശ നിക്ഷേപ മേഖലയില്‍ നിന്നും ഇന്ത്യന്‍ നാണയത്തിന് വ്യാപാരം തുടങ്ങിയപ്പോള്‍ മുതല്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്.

Top