21 മാസത്തിനുശേഷം രൂപയുടെ മൂല്യം ആറു ശതമാനം ഉയര്‍ന്നു

മുംബൈ: വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരി, ബോണ്ട് വിപണികളില്‍ കൂടുതല്‍ താല്‍പര്യം പ്രകടിപ്പിച്ചതോടെ രൂപയുടെ മൂല്യം ഉയര്‍ന്നു.

ഡോളറിന് 63.98 എന്ന നിലയിലായി രൂപയുടെ വിനിമയ നിരക്ക്. ഡോളറിനെതിരെ 14 പൈസയാണ് രൂപ ഇന്നത്തെ വ്യാപാരത്തില്‍ നേടിയത്.

ഇന്ത്യന്‍ ഓഹരി സൂചികകള്‍ക്ക് മികച്ച നേട്ടമാണ് 2017 സമ്മാനിച്ചത്. ഇതോടെ രൂപയുടെ മൂല്യം 21 മാസത്തെ ഉയരത്തിലെത്തി. രൂപയുടെ മൂല്യം ഇതുവരെ ആറു ശതമാനം ഉയര്‍ച്ചയുണ്ടായ വര്‍ഷമാണിത്.

Top