ഡോളറിനെതിരെ രൂപയുടെമൂല്യം ഉയര്‍ന്നു. 75.29 നിലവാരത്തിലേയ്ക്കാണ് ഉയര്‍ന്നത്. ഓഹരി സൂചികകള്‍ കുതിച്ചതാണ് രൂപയ്ക്ക് നേട്ടമായത്.
കഴിഞ്ഞ വ്യാപാരദിനത്തില്‍ 75.62 രൂപ നിലവാരത്തിലായിരുന്നു ക്ലോസിങ്. ലോക് ഡൗണില്‍ നിന്ന് രാജ്യം ഘട്ടംഘട്ടമായി വിമുക്തമാകുന്നതിന്റെ സൂചനകളാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചത്.
സെന്‍സെക്സ് 1000ത്തോളം പോയന്റ് നേട്ടമുണ്ടാക്കി. വെള്ളിയാഴ്ച മൂലധനവിപണിയില്‍ വിദേശ നിക്ഷേപകര്‍ 1,460.71 കോടിയുടെ നിക്ഷേപമാണ് നടത്തിയത്.