ന്യൂഡല്‍ഹി: രൂപയുടെ മൂല്യം രണ്ട് വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് കൂപ്പുകുത്തി. 21 പൈസയുടെ നഷ്ടമാണ് രാവിലത്തെ വ്യാപാരത്തിലുണ്ടായത്. ഇതോടെ ഡോളറിനെതിരെ 67.09 ആയി രൂപയുടെ മൂല്യം.
ഡിസംബര്‍ 15ന് നടക്കുന്ന യുഎസ് ഫെഡ് റിസര്‍വ് യോഗത്തിന് മുന്നോടിയായാണ് മൂല്യത്തില്‍ ഇടിവുണ്ടായത്. ഏഷ്യന്‍ വിപണികളെല്ലാം നഷ്ടത്തിലാണ്.
27മാസത്തെ താഴ്ന്ന നിലവാരമായ 66.88 ആയിരുന്നു വെള്ളിയാഴ്ച രൂപയുടെ മൂല്യം. രാജ്യത്തെ മൂലധന വിപണിയില്‍നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുന്നതാണ് മൂല്യമിടിയാനുള്ള പ്രധാനകാരണം.