യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു ; 64 പൈസ കുറഞ്ഞ് 64.85 എന്ന നിലയില്‍

rupee trades

മുംബൈ: രൂപയുടെ മൂല്യം മൂന്ന് മാസത്തെ താഴ്ന്ന നിലവാരത്തില്‍. ചൊവാഴ്ച 1.55ലെ നിലവാരമനുസരിച്ച് യുഎസ് ഡോളറിനെതിരെ 64 പൈസ കുറഞ്ഞ് 64.76 നിലവാരത്തിലാണ് രൂപയുടെ മൂല്യം. ഈവര്‍ഷം തുടക്കത്തിലുള്ള മൂല്യത്തില്‍നിന്ന് ഒരു ശതമാനമാണ് രൂപയ്ക്ക് നഷ്ടമായത്.

പത്ത് വര്‍ഷ ബോണ്ടിന്റെ ആദായം രണ്ടുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതും വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയില്‍നിന്ന് നിക്ഷേപം വിറ്റൊഴിഞ്ഞ് പിന്മാറുന്നതുമാണ് രൂപയുടെ മുല്യത്തില്‍ ഇടിവ് സംഭവിക്കാന്‍ കാരണമായത്. എട്ട് വ്യാപാര ദിനങ്ങളിലായി വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 140 കോടി ഡോളര്‍ മൂല്യമുള്ള ഓഹരികളാണ് വിറ്റൊഴിഞ്ഞത്.

Top