മുംബൈ: രൂപയുടെ മൂല്യം രണ്ട് വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലെത്തി. 24 പൈസ താഴ്ന്ന് 66.90 ആയി രൂപയുടെ മൂല്യം.
വെള്ളിയാഴ്ചയിലെ വ്യാപാരത്തില്‍ 24 പൈസ് താഴ്ന്ന് 66.90 ആയി രൂപയുടെ മൂല്യം. രാവിലെ 66.99 നിലവാരത്തിലേയ്ക്ക് മൂല്യം താഴ്ന്നിരുന്നു.
വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങിയതിനെതുടര്‍ന്നുണ്ടായ മൂലധന ചോര്‍ച്ചയില്‍ രാജ്യത്ത് ഡോളറിന് ഡിമാന്‍ഡ് കൂടിയതാണ് രൂപയുടെ മൂല്യമിടിച്ചത്.
യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന കണക്കുകൂട്ടില്‍ വിദേശ നിക്ഷേപകര്‍ രാജ്യത്തെ വിപണികളില്‍നിന്ന് പിന്മാറുകയാണ്.