rupee tumbles to a five month low

യുഎസില്‍ ട്രംപ് ചരിത്ര വിജയം നേടിയതോടെ രാജ്യത്തെ കറന്‍സി താഴ്ന്നു തുടങ്ങി.

സെന്‍സെക്‌സ് 500 പോയന്റ് തകര്‍ന്നതോടൊപ്പം രൂപയുടെ മൂല്യം അഞ്ച് മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി.

ആഗോള തലത്തില്‍ ഡോളറിന്റെ മൂല്യം 14 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണിപ്പോള്‍.

500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതും കറന്‍സിയുടെ മൂല്യത്തെ ബാധിച്ചിട്ടുണ്ട്..

അറിയാം 6 കാര്യങ്ങള്‍:
1. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 50 പൈസ ഇടിഞ്ഞ് 67.75 രൂപയായി.

2. ഡോളറുമായുള്ള വിനിമയത്തില്‍ അഞ്ച് മാസത്തെ താഴ്ന്ന നിലവാരത്തിലാണ് രൂപയുടെ മൂല്യം ഇപ്പോള്‍.

3. ആറ് ഗ്ലോബല്‍ കറന്‍സികളുടെ മൂല്യം ഡോളറിനെതിരെ 100 രൂപയ്ക്കടുത്തായി.

4. പണപ്പെരുപ്പം പരിഗണിച്ച് യു.എസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്ന് ജനശ്രുതി. പലിശ നിരക്ക് പരിഷ്‌കരിക്കുന്നത് സംബന്ധിച്ച് അടുത്തമാസമാണ് ഇനി ഫെഡ് റിസര്‍വിന്റെ യോഗം.

5. ട്രംപിന്റെ വിജയത്തെതുടര്‍ന്ന് വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരി വിപണിയില്‍നിന്ന് പിന്മാറുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചമാത്രം 1500 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് അവര്‍ വിറ്റൊഴിഞ്ഞത്.

6. ഓഹരി സൂചികകളില്‍ ഇടിവ് തുടരുകയാണ്. സെന്‍സെക്‌സിന് 12.52ന് നഷ്ടമായത് 374 പോയന്റാണ്

Top